Your Image Description Your Image Description

പാലാർ നദിയിൽ അണക്കെട്ട് നിർമിക്കാനുള്ള ആന്ധ്ര സർക്കാരിന്റെ നീക്കത്തിനെതിരേ തമിഴ്‌നാട് രംഗത്തെത്തി. ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ നദികളിൽ അണകെട്ടുന്നത് ഫെഡറൽ സംവിധാനത്തിന്റെ ലംഘനമാണെന്ന് തമിഴ്‌നാട് ജലവിഭവമന്ത്രി ദുരൈമുരുകൻ പറഞ്ഞു. മേക്കേദാട്ടു അണക്കെട്ടിന്റെ പേരിൽ കർണാടകവുമായി ഇടഞ്ഞുനിൽക്കുന്നതിനിടെയാണ് പുതിയ തർക്കം.

തമിഴ്‌നാട്ടിലെ വാണിയമ്പാടിയോടു ചേർന്ന് കുപ്പം മണ്ഡലത്തിൽ 535 കോടി രൂപ ചെലവിൽ പാലാർ നദിയിൽ രണ്ട് ഭീമൻ തടയണകൾ നിർമിക്കുമെന്നാണ് ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ സംഭരിക്കുന്ന വെള്ളംകൊണ്ട് 5,000 ഏക്കർ കൃഷിഭൂമിയിൽ വെള്ളമെത്തിക്കാനാണ് പദ്ധതി. വാണിയമ്പാടിക്കടുത്ത് പില്ലൂരിൽ 11 അടി ഉയരമുള്ള തടയണ ആന്ധ്ര നിർമിച്ചിട്ടുണ്ട്. പാലാറിൽ ആന്ധ്ര നിർമിച്ച തടയണകൾ മഴയിൽ നിറഞ്ഞുകവിയുമ്പോഴാണ് തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളിലും വെള്ളമെത്തുന്നത്. പുതിയ അണക്കെട്ടു വരുന്നതോടെ തമിഴ്‌നാട്ടിലെ തിരുപ്പത്തൂർ, വെല്ലൂർ, റാണിപ്പെട്ട്, കാഞ്ചീപുരം മേഖലകളിലെ കൃഷിയിടങ്ങളിൽ വെള്ളം കിട്ടില്ലെന്നാണ് കർഷകരുടെ ആശങ്ക.

Leave a Reply

Your email address will not be published. Required fields are marked *