Your Image Description Your Image Description

ചെങ്കോട്ടയ്ക്കു സമീപം വൻ തീവണ്ടിയപകടമൊഴിവാക്കാനായി അവസരോചിതമായി പ്രവർത്തിച്ച ദമ്പതിമാർക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഞ്ച് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു. ഷൺമുഖം (66), ഭാര്യ അമ്മാൾ എന്നിവർക്കാണ് പരിതോഷികം പ്രഖ്യാപിച്ചത്. ചെങ്കോട്ടയ്ക്കു സമീപം റെയിൽപ്പാളത്തിലേക്ക് ലോറി മറിഞ്ഞ ശബ്ദംകേട്ട് ദമ്പതിമാർ ഓടിയെത്തി അതുവഴിവന്ന തീവണ്ടിയെ ചുവപ്പ് തുണിചുറ്റിയ ടോർച്ചടിച്ച് നിർത്തിച്ചിരുന്നു.

തിരുവനന്തപുരത്തുനിന്ന് തിരുനെൽവേലിയിലേക്ക് പ്ലൈവുഡുമായി പോയ ലോറിയാണ് റെയിൽപ്പാളത്തിലേക്ക് മറിഞ്ഞത്. ലോറിമറിഞ്ഞ് ഡ്രൈവർ മണികണ്ഠൻ സംഭവസ്ഥലത്ത് മരിച്ചിരുന്നു. ശബ്ദം കേട്ടെത്തിയ ഷൺമുഖവും ഭാര്യയും ചെങ്കോട്ടയിൽനിന്ന് പുനലൂരിലേക്ക് പോകുന്ന പ്രത്യേക തീവണ്ടിക്ക് അപായസൂചന നൽകി. അതുകണ്ട് ലോക്കോ പൈലറ്റിന് അപകടസ്ഥലത്തിന് 100 മീറ്റർ മുമ്പേ തീവണ്ടി നിർത്താനായി. ഷൺമുഖത്തിന്റെയും അമ്മാളിന്റെയും അവസരോചിതമായ പ്രവർത്തനത്തിലൂടെ വൻ തീവണ്ടിയപകടമാണ് ഒഴിവാക്കാനായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *