Your Image Description Your Image Description

മെഡിക്കൽ വിദ്യാർഥികൾക്കിടയിലെ വിഷാദവും ആത്മഹത്യയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനും കാരണങ്ങൾ കണ്ടെത്തി വിദ്യാർഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും കർമസേന രൂപവത്കരിച്ച് ദേശീയ മെഡിക്കൽ കമ്മിഷൻ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലെ (നിംഹാൻസ്) മനശ്ശാസ്ത്ര വിഭാഗം പ്രൊഫ. ഡോ. ബി.എം. സുരേഷാണ് 15 അംഗ കർമസേനാ അധ്യക്ഷൻ.

ആത്മഹത്യകൾ റിപ്പോർട്ട് ചെയ്ത കോളേജുകൾ സന്ദർശിക്കുന്ന സംഘം മേയ് 31-നകം സമഗ്ര റിപ്പോർട്ട് കമ്മിഷന് സമർപ്പിക്കും. അഞ്ചുവർഷത്തിനിടെ 122 മെഡിക്കൽ വിദ്യാർഥികൾ ആത്മഹത്യചെയ്തതായുള്ള റിപ്പോർട്ട് ദേശീയ മെഡിക്കൽ കമ്മിഷൻ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ജീവനൊടുക്കിയവരിൽ 64 എം.ബി.ബി.എസ്. വിദ്യാർഥികളും 58 പേർ പി.ജി. മെഡിക്കൽ വിദ്യാർഥികളുമാണ്. കൊഴിഞ്ഞുപോയവരിൽ 153 പേർ എം.ബി.ബി.എസിലും 1117 പേർ ബിരുദാനന്തര കോഴ്സുകളിലുമുള്ളവരാണ്.

Leave a Reply

Your email address will not be published. Required fields are marked *