Your Image Description Your Image Description

കാലാവസ്ഥാവ്യതിയാനങ്ങളെക്കുറിച്ച് കർഷകർക്ക് കൃത്യമായ നിർദേശങ്ങൾ നൽകിയാൽ ഇന്ത്യയിലെ കാർഷികമേഖലയിൽ അനുകൂലമായ ഒട്ടേറെ മാറ്റങ്ങൾ സാധ്യമാകുമെന്ന് ചിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം. കേരളം, തെലങ്കാന, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

രാജ്യത്തെ 250 കർഷകരിലാണ് പഠനം നടത്തിയത്. ആഗോളജനസംഖ്യയുടെ ഏതാണ്ട് മൂന്നിൽ രണ്ടുഭാഗവും മൺസൂൺബാധിത പ്രദേശങ്ങളിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. വരാനിരിക്കുന്ന കാലാവ്യസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് കർഷകരെ കൃത്യസമയത്ത് അറിയിച്ചാൽ എന്തുകൃഷി, എങ്ങനെ നടത്തണമെന്നതിൽ മുൻകൂട്ടി തീരുമാനമെടുക്കാൻ സഹായിക്കുമെന്ന് പഠനത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *