Your Image Description Your Image Description

പൗരത്വഭേദഗതി നിയമം അടുത്തമാസം നിലവിൽവന്നേക്കും. ഇതുസംബന്ധിച്ച ചട്ടങ്ങൾ ഉടൻ വിജ്ഞാപനംചെയ്യും.ബംഗ്ലാദേശ്, പകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ മതവിവേചനം നേരിടുന്ന മുസ്‍ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ അഭയംതേടിയാൽ പൗരത്വം നൽകുന്നതിനുള്ള വ്യവസ്ഥകളാണ് ഭേദഗതിനിയമത്തിന്റെ ഉള്ളടക്കം. ഈ മൂന്നു രാജ്യങ്ങളിൽനിന്നുള്ളവർക്ക് പേര് രജിസ്റ്റർചെയ്യാനുള്ള പോർട്ടൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കി.

നിയമത്തിന്റെ ചട്ടങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് വിജ്ഞാപനംചെയ്യുമെന്ന് കഴിഞ്ഞമാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. നിയമത്തിനെതിരേ 2019-ൽ രാജ്യവ്യാപകമായി പ്രതിഷേധവും പ്രക്ഷോഭവും നടന്നതാണ്. ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ടവർക്ക് പൗരത്വം നൽകാനാണ് നിയമം വ്യവസ്ഥചെയ്യുന്നത്. രണ്ടുവർഷമായി ഒമ്പത് സംസ്ഥാനങ്ങളിലെ 30 ജില്ലാ മജിസ്‌ട്രേട്ടുമാർക്കും ആഭ്യന്തര സെക്രട്ടറിമാർക്കും പൗരത്വം നൽകാൻ അധികാരം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *