Your Image Description Your Image Description

കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ള ഹിമാചലിൽ പാർട്ടിയുടെ ആറ്്‌ എം.എൽ.എ.മാരും പാർട്ടിയെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്രരും ബി.ജെ.പി. സ്ഥാനാർഥിക്ക് അനുകൂലമായി വോട്ടുചെയ്തതാണ് രാജ്യസഭാതിരഞ്ഞെടുപ്പിൽ തിരിച്ചടിയായത്. അധികാരമേറ്റപ്പോൾമുതൽ പാർട്ടിക്കകത്ത് പുകഞ്ഞുവന്ന അസ്വസ്ഥതയാണ് മറനീക്കിയത്. സഭാസമ്മേളനം നടക്കുന്ന വേളയായതുകൊണ്ടുതന്നെ രാഷ്ട്രീയപ്രതിസന്ധി മുതലെടുത്ത് ഹിമാചലിലെ സുഖ്‌വിന്ദർ സിങ് സുഖു മന്ത്രിസഭയ്ക്കെതിരേ ബി.ജെ.പി. അവിശ്വാസപ്രമേയം കൊണ്ടുവരാൻ നീക്കമാരംഭിച്ചു.

68 അംഗ നിയമസഭയിൽ മൂന്നുസ്വതന്ത്രരടക്കം 43 പേരുടെ ഭൂരിപക്ഷമാണ് കോൺഗ്രസിന്. രാജ്യസഭാവോട്ടെടുപ്പിൽ കൂറുമാറ്റം നടന്നതോടെ കോൺഗ്രസിനും ബി.ജെ.പി.ക്കും 34 വീതം അംഗങ്ങളുടെ പിന്തുണ ലഭിക്കുന്ന സ്ഥിതിയായി. 25 അംഗങ്ങളാണ് ബി.ജെ.പി.ക്കുള്ളത്. 35 എം.എൽ.എ.മാരുടെ ആദ്യവോട്ടുകളാണ് ഇവിടെ സ്ഥാനാർഥിക്ക് ജയിക്കാനാവശ്യമായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *