Your Image Description Your Image Description

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ പ്രതിസന്ധി രൂക്ഷമാക്കി സുഖ്വിന്ദർ സിങ് സുഖു മന്ത്രിസഭയിൽ നിന്ന് വിക്രമാദിത്യ സിങ്ങ് രാജി വെച്ചു. മുൻ മുഖ്യമന്ത്രി വീരഭദ്ര സിങിൻ്റെ മകനാണ് വിക്രമാദിത്യ സിങ്. വിക്രമാദിത്യ സിങിൻ്റെ മാതാവും പിസിസി അധ്യക്ഷയുമായ പ്രതിഭ സിങ് രാജി വെക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രിയെ മാറ്റണമെന്ന് വിമത എംഎൽഎമാർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിക്രമാദിത്യ സിങ്ങ് രാജി വെച്ചിരിക്കുന്നത്.

രാജിക്ക് പിന്നാലെയാണ് മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ രൂക്ഷ വിമർശനമാണ് വിക്രമാദിത്യ സിങ് നടത്തിയത്. കഴിഞ്ഞ ഒരു വർഷം എംഎൽഎമാരുടെ സ്വരം അടിച്ചമർത്തിയെന്നും എംഎൽഎമാരെ അവഗണിച്ചുവെന്നും വിക്രമാദിത്യ സിങ് ആരോപിച്ചു. അതിൻ്റെ ഫലമാണ് നിലവിലെ പ്രതിസന്ധിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *