Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവൻ 280 രൂപ വർദ്ധിച്ചിരിന്നു. ഡിസംബർ 4 ന് 47,080 എന്ന റെക്കോർഡ് വിലയിലേക്കെത്തിയ സ്വർണവില പിന്നീട് കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്. ഇന്നലെ വില ഉയർന്നതോടെ 46000 ത്തിനു മുകളിലേക്ക് എത്തിയിരിക്കുകയാണ് വീണ്ടും സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വില 46,200 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 35 രൂപ ഉയർന്നു. വിപണി വില 5775 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ ഉയർന്നു.വിപണി വില 4785 രൂപയുമാണ്. വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *