Your Image Description Your Image Description

ക്രിസ്മസ് പ്രമാണിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധിക്കാല കലണ്ടർ അനുസരിച്ച്, വിവിധ പ്രദേശത്തെ ബാങ്കുകൾ അഞ്ച് ദിവസം വരെ അടച്ചിരിക്കും.ഡിസംബർ 23 നാലാം ശനിയാഴ്ചയാണ്. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും രാജ്യത്തെ ബാങ്കുകൾ അവധിയാണ്. ഡിസംബർ 24 ഞായറാഴ്ച ആയതിനാൽ അന്നും ബൈക്കുകൾ തുറക്കില്ല. ഡിസംബർ 25, അതായത് ക്രിസ്മസ്, തിങ്കളാഴ്ച ആണ്.

ക്രിസ്മസ് പ്രമാണിച്ച് തിങ്കളാഴ്ചയും ബൈക്കുകൾക്ക് അവധിയാണ്. രാജ്യത്തെ ഭൂരിഭാഗം സംസ്ഥനങ്ങളിലും ബാങ്കുകൾക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ അവധിയായിരിക്കും എന്ന് ചുരുക്കം. ക്രിസ്മസ് പ്രമാണിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കുംഅതേസമയം, ഡിസംബർ 26, ഡിസംബർ 27 തീയതികളിൽ കൊഹിമയിൽ ക്രിസ്മസ് ആഘോഷങ്ങൾ ഉള്ളതിനാൽ ഈ സംസ്ഥാനങ്ങളിലെ ബാങ്കുകൾ തുടർച്ചയായ അഞ്ച് ദിവസത്തേക്ക് അടഞ്ഞുകിടക്കും. ഇവിടെ ഡിസംബർ 25 മുതൽ 27 വരെ ക്രിസ്മസ് അവധി ആയിരിക്കും. ഐസ്വാളിലും ഷില്ലോങ്ങിലും ഡിസംബർ 25 മുതൽ ഡിസംബർ 26 വരെയാണ് ക്രിസ്മസ് അവധി.

ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യം, ഈ അവധി ദിനങ്ങൾ രാജ്യത്തുടനീളം ഒരേപോലെ ബാധകമാകില്ലെന്നും ഓരോ പ്രദേശത്തിനും അവധികൾ വ്യത്യസ്‍തമാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. ചില അവധികൾ രാജ്യവ്യാപകമായി പൊതു അവധി ദിവസങ്ങളായി ആചരിക്കുമ്പോൾ മറ്റുള്ളവ പ്രാദേശിക അവധി ദിനങ്ങളായി കണക്കാക്കും. ബാങ്കുകൾ അവധി ആണെങ്കിലും ഈ കാലയളവിൽ, എല്ലാ ഓൺലൈൻ ബാങ്കിംഗ് സൗകര്യങ്ങളും ലഭ്യമാകും. മൊബൈൽ ബാങ്കിംഗ് ഉപയോഗിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *