Your Image Description Your Image Description

സൗദി അറേബ്യയിലെ ആദ്യത്തെ ആർട്സ് കോളജ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക മന്ത്രാലയവും റിയാദിലെ കിങ് സഉൗദ് സർവകലാശാലയും ചേർന്നാണ് കോളജ് ആരംഭിച്ചിരിക്കുന്നത്. കിങ് സഉൗദ് സർവകലാശാല തിയറ്ററിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക ഡെപ്യൂട്ടി മന്ത്രി ഹാമിദ് ബിൻ മുഹമ്മദ് ഫയാസും സർവകലാശാല മേധാവി ഡോ. ബദ്റാൻ അൽഉമറും ചേർന്ന് കോളജ് ഉദ്ഘാടനം ചെയ്തു.

ഡിസൈൻ, പെർഫോമിങ് ആർട്‌സ്, വിഷ്വൽ ആർട്സ് എന്നീ മൂന്ന് പുതിയ ഡിപ്പാർട്ട്‌മെന്‍റുകളുണ്ട്. സാംസ്കാരിക മന്ത്രാലയം കിങ് സഉൗദ് സർവകലാശാല, മറ്റ് പ്രശസ്തമായ ദേശീയ സർവകലാശാലകൾ എന്നിവ തമ്മിലുള്ള സാംസ്കാരികവും ശാസ്ത്രീയവുമായ സഹകരണത്തിെൻറ തുടക്കമാണിത്.

Leave a Reply

Your email address will not be published. Required fields are marked *