Your Image Description Your Image Description

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ പ്രചാരണത്തിന് ഞായറാഴ്ച മധ്യപ്രദേശിൽ തുടക്കമാകും. ഗോത്രവർഗ ആധിപത്യമുള്ള ഝബുവയിൽ സംഘടിപ്പിക്കുന്ന റാലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യുമെന്ന് ബി.ജെ.പി. യൂണിറ്റ് പ്രസിഡന്റ് വിഷ്ണു ദത്ത് ശർമ അറിയിച്ചു. പരമ്പരാഗത ഗോത്ര ചിഹ്നങ്ങളായ വില്ലും അമ്പും ഡ്രമ്മും നൽകിയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുക.

അതേസമയം ഏകസിവിൽകോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഉത്തരാഖണ്ഡിലെ ബി.ജെ.പി. സർക്കാർ. സ്വാതന്ത്ര്യാനന്തരം ഒരു നിയമസഭ ആദ്യമായാണ് ഇത്തരമൊരു ബിൽ അവതരിപ്പിക്കുന്നത്.ഏകസിവിൽകോഡ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സജീവമാക്കാനുള്ള ബി.ജെ.പി.യുടെ നീക്കമാണിതെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി പുഷ്‌കർസിങ് ധാമിയാണ് ചൊവ്വാഴ്ച നിയമസഭയിൽ ബില്ലവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *