Your Image Description Your Image Description

വ​ട​ക​ര: വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫി​സ് തീ​വെ​ച്ച് ന​ശി​പ്പി​ച്ച കേ​സി​ൽ പ്ര​തി ര​ക്ഷ​പ്പെ​ട്ട​ത് കേ​സ് തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​നു​ണ്ടാ​യ വീ​ഴ്ചമൂലം. ദൃ​ക്സാ​ക്ഷി​ക​ളി​ല്ലാ​ത്ത കേ​സി​ൽ സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ കോ​ട​തി​ക്ക് മു​മ്പി​ൽ തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാധിച്ചില്ല.  സം​ഭ​വ​ത്തി​ൽ ഒ​റ്റ ദൃ​ക്സാ​ക്ഷി​ക​ളെ​യും പൊ​ലീ​സി​ന് ക​ണ്ടെ​ത്താ​നാ​യി​ല്ല. ലോ​ക്ക​ൽ പൊ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സി​ൽ അ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി സ​തീ​ശ് നാ​രാ​യ​ണ​നെ അ​റ​സ്റ്റ് ചെ​യ്ത് കേ​സ് ജി​ല്ല ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​രു​ന്നു.2021 ഡി​സം​ബ​ർ 17 ന് ​പു​ല​ർ​ച്ച​യോ​ടെ​യാ​ണ് വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫി​സ് കെ​ട്ടി​ടം തീ​വെ​ച്ച് ന​ശി​പ്പി​ച്ച​ത്. സം​ഭ​വ ദി​വ​സം പു​ല​ർ​ച്ച പ്ര​തി​യെ സ്ഥ​ല​ത്ത് ക​ണ്ട​താ​യി സ​മീ​പ​ത്തെ ചാ​യ​ക്ക​ട​ക്കാ​ര​ൻ മൊ​ഴി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി​യെ തീ​വെ​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *