Your Image Description Your Image Description

വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. കഴിഞ്ഞ വർഷം ജില്ലയിൽ മഴ ലഭ്യത കുറവാണെന്ന് യോഗം വിലയിരുത്തി. വരള്‍ച്ച പ്രതിരോധിക്കാനുള്ള നടപടികളും കുടിവെള്ള വിതരണം ഉറപ്പുവരുത്താനുള്ള നടപടികളും യോഗം വിലയിരുത്തി. ബന്ധപ്പെട്ട വകുപ്പുകളോട് ഒരാഴ്ചക്കകം വരള്‍ച്ച പ്രതിരോധ പദ്ധതികൾ ആവിഷ്കരിച്ചു സമർപ്പിക്കാൻ കലക്ടർ നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളുടെ വരൾച്ച പ്രതിരോധ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു.

ജില്ലാ ഹസാർഡ് അനലിസ്റ്റ് പി അശ്വതി വരൾച്ചാ പ്രതിരോധ പദ്ധതി അവതരിപ്പിച്ചു. കലക്ടറുടെ ചേംബറിൽ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയ്ൻ, ഡെപ്യൂട്ടി കലക്ടര്‍ ഇ അനിത കുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *