Your Image Description Your Image Description

നാദാപുരം∙ പോക്‌സോ കേസിലെ പ്രതിക്ക് 111 വർഷം കഠിനതടവും 2.10 ലക്ഷം രൂപ പിഴയും ശിക്ഷ. മരുതോങ്കര അടുക്കത്ത് സ്വദേശി വെട്ടോറമൽ അബ്ദുൽ നാസറിനെ(62) ആണ് പോക്‌സോ കോടതി ജഡ്ജി എം.സുഹൈബ് ശിക്ഷിച്ചത്. നാലാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി. 2021 ഡിസംബറിലാണ് സംഭവം. ‍ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തിയാണ് പ്രതി കുറ്റക്കാരനാണെന്ന് തെളിയിച്ചത്.

പ്രതിയുടെ അടുത്ത ബന്ധുവായ സാക്ഷി കേസിൽ കൂറു മാറിയെങ്കിലും സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കിയാണ് കേസ് വിചാരണ ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കു കൊണ്ടു പോയി.

Leave a Reply

Your email address will not be published. Required fields are marked *