Your Image Description Your Image Description

 ഐ സാങ്കേതിക വിദ്യ ഉപയോഗം വ്യാപകമായതോടെ എല്ലാ ആളുകൾക്കും യുവത്വം നിലനിർത്തി ചിത്രങ്ങളും വീഡിയോകളും ഒരുക്കാനുള്ള അവസരം ഉണ്ടായിരിക്കുകയാണ്.

എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മമ്മൂട്ടിയെ 30 വയസ്സുകാരനാക്കി സംവിധായകന്‍ ബി ഉണ്ണികൃഷ്ണൻ ചിത്രം ഒരുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ ഈ പ്രചാരണങ്ങൾ വ്യാജമെന്ന് സംവിധായകൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. അങ്ങനൊരു സിനിമ ആലോചനയില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വര്‍ക്ക്ഷോപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

കൊച്ചിയിലെ  നടന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിൽ എഐ സാങ്കേതിക വിദ്യയുടെ സാധ്യതകളെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. എഐ സാങ്കേതികവിദ്യ സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. വലിയ മുതല്‍മുടക്ക് ആവശ്യമായി വരുന്നതോടെ സിനിമാ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുന്ന കോര്‍പ്പറേറ്റ് പ്രൊഡക്ഷന്‍ ഹൗസുകള്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തില്‍ ഇടപെടല്‍ നടത്തുമെന്നും ബി. ഉണ്ണികൃഷ്ണൻ പരിപാടിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *