Your Image Description Your Image Description

ആരോഗ്യം നമ്മുടെ ശീലങ്ങളിലൂടെയും ഭക്ഷണത്തിലൂടെയുമെല്ലാമാണ് പ്രധാനമായും ലഭിയ്ക്കുന്നത്. പ്രത്യേകിച്ചും ഭക്ഷണം. ആരോഗ്യം നല്‍കുന്ന ഭക്ഷണങ്ങളും ഇല്ലാത്തവയുമെല്ലാമുണ്ട്. ചില ഭക്ഷണങ്ങള്‍ ചില പ്രത്യേക രീതിയില്‍ കഴിയ്ക്കുന്നതു ഗുണം നല്‍കും. അല്ലെങ്കില്‍ ദോഷവും. ചില ഭക്ഷണങ്ങള്‍ കഴിയ്ക്കുന്ന രീതി കൊണ്ടും സമയം കൊണ്ടുമെല്ലാം ദോഷമായി ഭവിയ്ക്കുകയും ചെയ്യും.

ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ജലാംശം അടങ്ങിയിരിയ്ക്കുന്ന ഭക്ഷണങ്ങള്‍. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു തന്നെ മാറാന്‍ ഇത് സഹായിക്കുകയും ചെയ്യും. ഇതിനു പുറമേ ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നുമാണിത്.

വെള്ളം അടങ്ങിയ ഇത്തരം ഭക്ഷണങ്ങളില്‍ ഒന്നാണ് കുക്കുമ്ബര്‍. ധാരാളം ജലാംശം അടങ്ങിയ ഇത് പല തരത്തിലെ ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നുമാണ്. കുക്കുമ്ബര്‍ പ്രധാനമായും സാലഡിലാണ് നാം ഉപയോഗിയ്ക്കാറ്.

ജ്യൂസ് പൊതുവേ ആരോഗ്യകരമായ ഒരു ഭക്ഷണമാണ്. ശരീരത്തില്‍ പോഷകങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനുളള ഒരു വഴി. സാധാരണ രുചികരമാകും, ജ്യൂസുകള്‍, പ്രത്യേകിച്ചും പഴങ്ങളുടെ ജ്യൂസുകള്‍.

കുക്കുമ്ബര്‍ ജ്യൂസാക്കി അടിച്ചു കുടിച്ചാല്‍ അത്രയധികം രുചിയൊന്നും ഉണ്ടാകില്ല. എന്നാല്‍ ദിവസവും 1 ഗ്ലാസ് കുക്കുമ്ബര്‍ ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ട് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ലഭിയ്ക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *