Your Image Description Your Image Description

കോഴിക്കോട് : മലപ്പുറം മങ്കട ചെറുകുളമ്പ് കെ.എസ്.കെ.എം.യു.പി സ്കൂളിലെ നാല് അധ്യാപകരെ ജോലിയിൽ പ്രവേശിപ്പിച്ച നടപടി അസാധുവാക്കണമെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. സ്കൂൾ മാനേജരുടെ ചുമല മങ്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിഷിപ്തമായിരുന്ന അവസരത്തിലാണ് അനധികൃതമായും സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായും നാല് അധ്യാപകരെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻ മാനേജർ ശെരീഫ ഫാത്തിമ മുല്ലബീവി നിർദേശം നൽകിയത്. സ്കൂളിന്റെ മാനേജരുടെ ചുമതലയുള്ള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അറിവോ സമ്മതമോ ഇല്ലാതെ നാല് അധ്യാപകരെ ജോലിയിൽ പ്രവേശിപ്പിച്ചത്. ക്രമവിരുദ്ധമായ നിയമനം നടത്തിയ ഹെഡ്മിസ്ട്രസിനെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തു.

മുൻ മാനേജരുടെ നടപടി അധികാര ലംഘനവും സർക്കാർ ഖജനാവിന് നഷ്ടം വരുത്തുന്ന പ്രവർത്തിയുമാണ്. അതിനാൽ ഭരണവകുപ്പ് അവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *