Your Image Description Your Image Description

ജില്ലയിലെ കുളക്കട പത്തനംതിട്ട ജില്ലയിലെ ഇളങ്ങമംഗലവുമായി ബന്ധിപ്പിക്കുന്ന
തൂക്കുപാലം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നാടിന് സമർപ്പിച്ചു. വികസന കാര്യത്തിൽ മുന്നിൽ തന്നെ ആകണം എന്ന നിർബന്ധത്തോടെ പ്രവർത്തിക്കുന്ന സർക്കാരാണിത്.. ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിലും ഇതേ നയം തന്നെ. തൂക്കുപാലം നിർമ്മിച്ചതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ പരമാവധി വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

തകരായ പാലം പുനർനിർമിക്കണമെന്ന് ആവശ്യം ഉയർന്ന പശ്ചാത്തലത്തിലാണ് തൂക്കുപാലം നിർമ്മിച്ചത്.
എംഎൽഎ കൂടിയായ മന്ത്രി കെ എൻ ബാലഗോപാലിന്റെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 54 ലക്ഷം രൂപ ഉപയോഗിച്ചാണു നവീകരിച്ചത്. ഇളങ്ങമംഗലത്തു നിന്ന് കല്ലടയാർ താണ്ടി ഏറ്റവും എളുപ്പത്തിൽ എംസി റോഡിലെത്താനുള്ള മാർഗമായ പാലം കുളക്കട സ്കൂളിലെ വിദ്യാർഥികൾക്കും ഇരുകരകളിലെയും നാട്ടുകാർക്കും ഏറെ ഉപകാരപ്രദമാണ്. 225 അടി നീളത്തിലും 4 അടി വീതിയിലുമാണ് തൂക്കുപാലത്തിന്റെ നവീകരണം പൂർത്തിയാക്കിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി ആർ ബീന, വാർഡ് അന്നം കവിത, മറ്റു ജനപ്രതിനിധികൾ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *