Your Image Description Your Image Description

കോഴിക്കോട്: ബേപ്പൂരില്‍ ബോട്ടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ബേപ്പൂര്‍ ബോട്ട് യാര്‍ഡില്‍ അറ്റകുറ്റ പണികള്‍ക്കായി കയറ്റിയ ബോട്ടിനാണ് തീപിടിച്ചത്. ബോട്ടിന്റെ ഉള്‍വശം പൂർണമായും കത്തിനശിച്ചു. പുതിയാപ്പ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിലനെന്ന ബോട്ടാണ് അഗ്നിക്കിരയായത്. അറ്റകുറ്റപ്പണിക്കായി കഴിഞ്ഞ ദിവസം യാർഡിൽ കയറ്റിയിട്ട ബോട്ടിനാണ് ഇന്നു പുലര്‍ച്ചെ 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്.

മീഞ്ചന്തയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. ഫയര്‍ഫോഴ്‌സ് യൂണിറ്റിന് ഈ ഭാഗത്ത് എത്തിപ്പെടാന്‍ പ്രയാസം നേരിടേണ്ടി വന്നതിനാൽ തീ നിയന്ത്രണ വിധേയമാക്കാന്‍ അല്‍പ്പം വൈകി. കൂടുതല്‍ പരിശോധനക്ക് ശേഷമേ അപകട കാരണം വ്യക്തമാകൂ എന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *