Your Image Description Your Image Description

കോഴിക്കോട്: പയ്യോളിയിൽ തീവണ്ടിയിൽ നിന്ന് വീണ് അമ്മക്കും മകൾക്കും പരിക്ക്. ഇറങ്ങാൻ ശ്രമിക്കവേ ആയിരുന്നു അപകടം . കൊല്ലം കുളത്തൂപുഴ സ്വദേശികളായ സുനിത (44) മകൾ ഷഹന (20) എന്നിവർക്കാണ്
ഗുരുതരമായി പരിക്കേറ്റത്, ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യോളിയിൽ ഇറങ്ങേണ്ട ഇവർ ട്രെയിൻ പയ്യോളിയിൽ സ്റ്റേഷനിൽ എത്തിയത് അറിഞ്ഞില്ല. സ്ഥലമറിയാതെ ട്രെയിനിൽ ഇരുന്ന ഇരുവരും ട്രെയിൻ മുന്നോട്ട് നീങ്ങിയതോടെ തിരക്കിട്ട് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് അപകടം സംഭവിച്ചത്. യാത്രക്കാരും ആര്‍പിഎഫും ചേര്‍ന്ന് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

കൊല്ലത്ത് നിന്ന് ഇന്ന് രാവിലെ ഏറനാട് എക്സ്പ്രസിൽ പയ്യോളിയിലേക്ക് യാത്ര തിരിച്ച ഇരുവരും ഉച്ചയോടെയാണ് സ്ഥലത്തു എത്തിയത് . അപകടത്തിൽ സുനിതയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരം. ഇവര്‍ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അതേസമയം മകൾ ഷഹനയുടെ പരിക്ക് ഗുരുതരമല്ലെന്നും ഇവര്‍ അപകട നില തരണം ചെയ്തുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *