Your Image Description Your Image Description

നന്മണ്ട : മണിക്കൂറുകളോളം കിണറ്റിൽ അകപ്പെട്ട വീട്ടമ്മയെ രക്ഷപ്പെടുത്തി. കൂളിപ്പൊയിൽ നമ്പിടികണ്ടി ഫാത്തിമയെ ആണ് (62) അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷിച്ചത് . വീടിനോടു ചേർന്നുള്ള എഴുപത് അടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് വീണത് . കിണറ്റിൽ 10 അടിയോളം വെള്ളം ഉണ്ടായിരുന്നു.

രാവിലെ വീട്ടിൽ നിന്നു പോയ ഭർത്താവ് അബ്ദുൽ മജീദ് ഉച്ചയ്ക്കു ശേഷം വീട്ടിൽ എത്തി നോക്കിയപ്പോൾ ഭാര്യയെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഭാര്യ കിണറ്റിൽ വീണ വിവരം അറിഞ്ഞത്. വിവരം അറിഞ്ഞ ഉടൻ അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം തുടങ്ങി.

കിണറ്റിൽ വീണ ഫാത്തിമ ഏറെ സാഹസപ്പെട്ട് കയറിൽ പിടിച്ച് നിന്നിരുന്നു. സേനാംഗങ്ങൾ കിണറ്റിൽ ഇറങ്ങി കസേരയിൽ ഇവരെ പുറത്തെത്തിച്ചു. വെള്ളത്തിൽ തുടരേണ്ടി വന്നതിന്റെ ക്ഷീണം ഉണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ ഇവർ രക്ഷപ്പെട്ടു.

നരിക്കുനി നിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർ സി.ജി.ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാ പ്രവർത്തനത്തിൽ സീനിയർ ഫയർ ഓഫിസർ എൻ.ഗണേശൻ, സിവിൽ ഓഫിസർമാരായ എം.വി.അരുൺ, എം.ജിനു, കെ.അഭിഷേക്, എ.സന്ദീപ്, എ.കെ.ബിബുൽ, കെ.കെ.അനൂപ്, ഹോം ഗാർഡുമാരായ വി.രാമചന്ദ്രൻ, എ.കെ.വേണുഗോപാൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *