Your Image Description Your Image Description

സങ്കരനേപ്പിയര്‍ തീറ്റപ്പുല്‍ ഇനമായ ‘സുസ്ഥിര’യുടെ വിളവെടുപ്പില്‍ വിജയം കൊയ്ത് പട്ടാഴിഗ്രാമ പഞ്ചായത്ത്.കൊല്ലം കൃഷിവിജ്ഞാനകേന്ദ്രം മുന്‍നിരപ്രദര്‍ശനത്തിന്റെ ഭാഗമായിയാണ് പട്ടാഴിയിലെ യുവകര്‍ഷന്‍ സുജേഷിന്റെ ഒരേക്കറില്‍ പരീക്ഷണകൃഷി നടത്തിയത്.മഴയും, കാര്യമായ നനയും ഇല്ലാതിരുന്നിട്ടും ‘സുസ്ഥിര’ വാട്ടമില്ലാതെ വളര്‍ന്നു .

മികച്ച ഉത്പാദന ക്ഷമതയുള്ള സുസ്ഥിര നട്ട് എഴുപതാം ദിവസം വിളവെടുക്കാന്‍ കഴിഞ്ഞു.വിളവെടുത്ത സുസ്ഥിരയും, നടീല്‍ വസ്തുക്കളും, ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് വിതരണം ചെയ്തു.കേരള കാര്‍ഷിക സര്‍വകലാശാലയാണ് വികസിപ്പിച്ചത്.പാലുത്പാദനവും പാലിന്റെ ഗുണനിലവാരവും വര്‍ധിപ്പിക്കാനുള്ള കഴിവ് ഈ തീറ്റപുല്ലിനുണ്ട്.
മൃദുവായ തണ്ടായതിനാല്‍ ‘സുസ്ഥിര’ കാലികള്‍ പൂര്‍ണമായും ഭക്ഷിക്കും. തീറ്റവസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവും തളര്‍ത്തുന്ന ക്ഷീരമേഖലയ്ക്ക് വലിയ പ്രതീക്ഷ നല്‍കുകയാണ് ഈ തീറ്റപ്പുല്ല്.

കൂടാതെ ഇവയുടെ നടീല്‍തണ്ടുകളുടെ വില്പ്പനസാധ്യത കര്‍ഷകര്‍ക്ക് ഒരു അധികവരുമാനമാര്‍ഗവുമാണ്.തീറ്റപ്പുല്‍ ഉത്പാദനത്തില്‍ ജില്ലയെ സ്വയം പര്യാപ്തമാക്കുകയാണ് സുസ്ഥിരതീറ്റപ്പുല്‍കൃഷിയുടെ ലക്ഷ്യം.നിലവില്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ രണ്ടര ഹെക്ടറില്‍ ഈ തീറ്റപ്പുല്‍ കൃഷി നടപ്പാക്കി വരുന്നു.

കൃഷിവിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ എസ് പാര്‍വ്വതി(മൃഗസംരക്ഷണം),സി ആര്‍ നീരജ ( അഗ്രോണമി വിഭാഗം) എന്നിവര്‍ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷീരോത്പാദകസംഘം സെക്രട്ടറി എസ് രേഖകുമാരി, ക്ഷീരകര്‍ഷകര്‍, ക്ഷീരോത്പാദകസംഘം അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *