Your Image Description Your Image Description

പാർക്കിങ് സംവിധാനങ്ങൾക്കായി ദുബായ് മാളിൽ പണമടച്ചുള്ള പാർക്കിങ് ഉടൻ ആരംഭിക്കും. ഇതിനായി ഓട്ടോമാറ്റിക് റോഡ് ടോൾ സംവിധാനമായ സാലികും എമാറും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.

കരാർപ്രകാരം മാളിലെ പാർക്കിങ് മേഖലയിലെ പ്രവേശന കവാടത്തിൽ സ്ഥാപിക്കുന്ന ക്യാമറ വാഹനങ്ങൾ വരുകയുംപോവുകയും ചെയ്യുമ്പോൾ നമ്പർ പ്ലേറ്റ് പകർത്തുകയും സമയം രേഖപ്പെടുത്തുകയും ചെയ്യും. അതോടെ പാർക്കിങ് സമയം കൃത്യമായി രേഖപ്പെടുത്താൻ സാധിക്കും.

തുടർന്ന് ഉപഭോക്താക്കളുടെ സാലിക് അക്കൗണ്ടിൽനിന്ന് നിരക്ക് കുറയ്ക്കുകയും ചെയ്യും. പാർക്കിങ് ടിക്കറ്റ് ഉണ്ടായിരിക്കുന്നതല്ല. പാർക്കിങ് സേവനങ്ങൾ മികച്ചതാക്കാൻ സാലിക് നൂതന സാങ്കേതികതയിൽ ആവിഷ്‌കരിക്കും. അടുത്ത വർഷം മൂന്നാം പാദത്തോടെ ഈ സംവിധാനം പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *