Your Image Description Your Image Description

അപൂർവ ഇനത്തിൽപെട്ട 11 പാമ്പുകളെ ഇറക്കുമതി ചെയ്ത് വിൽപ്പന നടത്താനുള്ള ശ്രമത്തിനിടെ ഒരാൾ പിടിയിൽ. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് അധികൃതർ നടത്തിയ പരിശോധനയിലാണ് പാമ്പുകളെ കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബാങ്കോക്കിൽനിന്നാണ് ഇയാൾ പാമ്പുകളെ എത്തിച്ചത്.

ഇവയെ കേക്ക്, ബിസ്‌കറ്റ് പാക്കറ്റുകളിലായി ഒളിപ്പിച്ച് കടത്താനായിരുന്നു നീക്കം. ഒമ്പത് ബാൾ പൈത്തണെയും രണ്ട്‌ കോൺ സ്നേക്കുകളെയുമാണ് പിടികൂടിയത്. ഇറക്കുമതി നയം ലംഘിച്ചാണ് ഇവയെ ബാങ്കോക്കിൽനിന്ന് കൊണ്ടുവന്നത്. അതിജീവനത്തിനുള്ള മെച്ചപ്പെട്ട സാധ്യതകൾ കണക്കിലെടുത്ത് ഇവയെ ബാങ്കോക്കിലേക്കുതന്നെ തിരിച്ചയക്കാൻ ഡബ്ല്യു.സി.സി.ബി. റീജ്ണൽ ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്. ഇതിനായി പാമ്പുകളെ സ്‌പൈസ്‌ ജെറ്റ് എയർലൈൻസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *