Your Image Description Your Image Description

പാലക്കാട്: വാഹന മോഷണക്കേസുമായി ബന്ധപ്പെട്ട് മൂന്നംഗസംഘം അറസ്റ്റിൽ.

പത്തനംതിട്ട മലയാലപ്പുഴ സ്വദേശി സുനില്‍ രാജേഷ് എന്ന രാധാകൃഷ്ണന്‍ എന്ന ഓട്ടോ സുനില്‍ (30), കോയമ്ബത്തൂര്‍ കള്ളപ്പാളയം സ്വദേശി ഗിരി (20), മധുര ആണ്ടിപ്പട്ടി സ്വദേശി ബാലകൃഷ്ണന്‍ (33) എന്നിവരാണ് പിടിയിലായത്.

ചന്ദ്രനഗറില്‍ ഭാരതമാതാ സ്‌കൂളിന്റെ മുന്‍വശം നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കളവ് ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പാലക്കാട് കസബ പോലീസ് ഇവരെ പിടികൂടിയത്.

സുനില്‍ രാജേഷ് എന്ന രാധാകൃഷ്ണന് തമിഴ്‌നാട്ടില്‍ മധുര, കേരളത്തില്‍ പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വാഹന മോഷണം, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. തമിഴ്‌നാട്ടില്‍ രാധാകൃഷ്ണന്‍ എന്ന പേരിലാണ് കേസ്. ഡ്രൈവര്‍ ജോലി ചെയ്യുകയും പോവുന്ന വഴിക്ക് ഓട്ടോറിക്ഷ, മോട്ടോര്‍ സൈക്കിള്‍ എന്നിവ കളവ് ചെയ്ത് തമിഴ്‌നാട്ടില്‍ വില്‍പ്പന നടത്തുകയും ചെയ്യുന്നതാണ് രീതി. കേസില്‍ പിടിയിലായ ഗിരി, ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് മുന്‍ കേസുകള്‍ നിലവിലുണ്ട്.
ഓട്ടോറിക്ഷ നഷ്ടപ്പെട്ടു എന്ന പരാതിയില്‍ അന്വേഷിച്ചതില്‍ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് വിവരം ലഭിച്ചതും തമിഴ്‌നാട്ടിലെ പോലീസിന് വിവരം നല്‍കുകയും പോലീസും നാട്ടുകാരും ചേര്‍ന്ന് ഓട്ടോറിക്ഷ തടഞ്ഞ സമയം ഓട്ടോ ഉപേക്ഷിച്ച്‌ സുനില്‍ രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. ശേഷം കസബ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച്‌ വിവരം ലഭിച്ചത്. കേരളത്തില്‍ എവിടെയെങ്കിലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിവരുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *