Your Image Description Your Image Description

ഖത്തറില്‍ ക്രൂയിസ് സീസണ്‍ സജീവമായി. നവംബറിൽ ആരംഭിച്ച ക്രൂസ് സീസണിന്റെ തുടർച്ചയായി കൂറ്റൻ ആഡംബര കപ്പലായ നോർവീജിയൻ ഡോൺ കഴിഞ്ഞ ദിവസം ദോഹ തീരത്തെത്തി. ഗൾഫ് മേഖലയിലേക്കുള്ള കപ്പലിന്റെ കന്നിയാത്ര കൂടിയാണിത്.

2,340 യാത്രക്കാരും 1,032 ജീവനക്കാരും ഉൾപ്പെടെയുള്ള സംഘവുമായാണ് കപ്പൽ ഖത്തറിലെത്തിയത്. തീരത്തിറങ്ങിയ യാത്രക്കാർ, മിന ഡിസ്ട്രിക്ട്, സൂഖ് വാഖിഫ്, നാഷണൽ മ്യൂസിയം ഉൾപ്പെടെ ഖത്തറിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചു. കന്നിയാത്രയെ ഖത്തറിന്റെ പരമ്പരാഗത വിശേഷങ്ങളൊരുക്കിയാണ് അധികൃതർ വരവേറ്റത്.

ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന ക്രൂയിസ് സീസണിൽ ഇത്തവണ 79 കപ്പലുകളിലായി 3.50 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണിൽ 2.53 ലക്ഷം യാത്രക്കാരാണ് ക്രൂസ് കപ്പലുകളിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *