Your Image Description Your Image Description

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കാർഡിയാക് എൻസൈം ടെസ്റ്റ് (ട്രോപ്പോണിൻ ഐ). ഡ്രഗ് പാനൽ ടെസ്റ്റ് എന്നീ പരിശോധനകൾ ചെയ്യുന്ന യൂറിൻ ടോക്‌സിക്കോളജി അനലൈസർ മെഷീൻ സ്ഥാപിച്ചു.

ഹൃദയാഘാത സാധ്യത നിർണ്ണയിക്കുന്ന ട്രോപ്പോണിൻ ഐ പരിശോധന ഫലം കുറഞ്ഞ സമയത്തിനുള്ളിൽ അത്യാഹിത വിഭാഗത്തിൽ തന്നെ ലഭ്യമാകുന്നതിനും രോഗികൾക്ക് മികച്ച ആരോഗ്യ പരിചരണം ലഭിക്കുന്നതിനും ഇത് സഹായകമാകും. ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് പരിശോധന സൗജന്യമായിരിക്കും.

ലഹരി ഉപയോഗം സംശയിക്കപ്പെടുന്ന രോഗികളുടെ യൂറിൻ പരിശോധിച്ച് ഏത് ലഹരിയാണ് ഉപയോഗിച്ചത് എന്ന് കണ്ടെത്താനും മെഷീൻ ഉപയോഗിച്ച് സാധിക്കും. ഒരു യൂറിൻ സാമ്പിൾ ഉപയോഗിച്ച് അംഫറ്റാമിനസ്, മീറ്റംഫെറ്റാമിനസ്, ബാർബയ്റ്റ്റസ്, ബെൻസോടിയസിപിനെസ്, കോകയിൻ, മേത്തഡൺ, മീറ്റബോളയിറ്റ്, ഓപിറ്റസ്, കാന്നബിനോയ്‌ഡ്‌സ്, ത്രി സൈക്ലിക് ആന്റിടെപ്രേസ്സന്റ്സ് എന്നീ ഒൻപത് തരം ലഹരി പദാർത്ഥങ്ങളുടെ സാന്നിദ്ധ്യം നിർണ്ണയിക്കാൻ ഈ പരിശോധന സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *