Your Image Description Your Image Description

കുവൈത്തിലെ പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ അദ്ഹ ആശംസകൾ നേര്‍ന്ന് അമീരി ദിവാൻ. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്‍റെ ഈദ് ആശംസകൾ അറിയിച്ചുകൊണ്ട് സൗഹൃദത്തിലും സുരക്ഷയിലും സമാധാനത്തിലും സന്തോഷകരമായ ഒരു പെരുന്നാൾ എല്ലാവര്‍ക്കും നേരുന്നുവെന്ന് അമീരി ദിവാൻ അറിയിച്ചു.

അമീറിനും കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിനും പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിനും അമീരി ദിവാൻ ഈദ് അൽ അദ്ഹ ആശംസകൾ അറിയിച്ചു. കുവൈത്തിനെയും ജനങ്ങളെയും സംരക്ഷിക്കാനും അവർക്ക് സുരക്ഷയും സമാധാനവും നൽകാനും അല്ലാഹുവിനോട് പ്രാർത്ഥിച്ചുകൊണ്ട്, അറബ്, മുസ്ലീം ലോകത്തിന് അനുഗ്രഹീതമായ ഈദും സുരക്ഷയും സ്ഥിരതയും ഉണ്ടാകട്ടെ എന്നും ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *