Your Image Description Your Image Description

ബലിപെരുന്നാൾ അവധി ആരംഭിച്ചതോടെ ഇന്ന് (5) മുതൽ 8 വരെ ദുബായിലെ എല്ലാ സാലിക് ഗേറ്റുകളിലും മാറിക്കൊണ്ടിരിക്കുന്ന (വേരിയബിൾ) ടോൾ നിരക്ക് പ്രാബല്യത്തിൽ. തിരക്കേറിയ സമയങ്ങളായ രാവിലെ 6 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 8 വരെയും ദുബായിലെ 10 സാലിക് ഗേറ്റുകൾ വഴി ഓരോ പ്രാവശ്യം കടന്നാൽ 6 ദിർഹം ഈടാക്കും.

രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെയും 4 ദിർഹം ആയിരിക്കും ടോൾ നിരക്ക്. പുലർച്ചെ 1 മുതൽ രാവിലെ 6 വരെ ടോൾ ഫ്രീ ആയിരിക്കും. പൊതു അവധി ദിവസങ്ങളിലും ടോൾ നിരക്ക് ബാധകമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *