Your Image Description Your Image Description

കൈതിയിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജ് തുടക്കം കുറിച്ച് സിനിമാറ്റിക് യൂണിവേഴ്‌സായ എല്‍.സി.യുവിലെ അടുത്ത ചിത്രമായ ബെന്‍സിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. രാഘവ ലോറൻസ് നായകനാകുന്ന ബെൻസ് എന്ന ചിത്രത്തിലൂടെ ലോകേഷ് കനകരാജ് വീണ്ടും തന്‍റെ സിനിമാറ്റിക് യൂണിവേഴ്‌സിനെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ്. ചിത്രം ഇതിനകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്. റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ് ബെൻസിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്‍റെ നിർമാതാക്കൾ അതിലെ കാസ്റ്റിങ്ങിനെ കുറിച്ച് സൂചന നൽകിയിട്ടുണ്ട്. ചിത്രത്തിൽ നിവിൻ പോളിയും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിവിൻ പോളി പ്രധാന വില്ലൻ വേഷം കൈകാര്യം ചെയ്യുമെന്ന് നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും അണിയറ പ്രവർത്തകർ ഇതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഊഹാപോഹങ്ങൾ സത്യമാവുകയാണെങ്കിൽ നിവിൻ പോളിയുടെ ഗംഭീര തിരിച്ചു വരവ് തന്നെ ആവും ഇതെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *