Your Image Description Your Image Description

തിരുവനന്തപുരം: ഇനി പാമ്പിനെ പേടിക്കേണ്ട. സ്കൂളുകളിലും പരിസരപ്രദേശങ്ങളിലും ഇനി പാമ്പിനെ കണ്ടാൽ സംസ്ഥാനത്തെ വനം വകുപ്പിന്റെ സർപ്പ വോളന്റിയർമാരെത്തും. പ്രവേശനോത്സവത്തോടനുബന്ധിച്ചാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഉര​ഗ പരിശോധന ആരംഭിച്ചത്. കഴിഞ്ഞ ആഴച്ച ആരംഭിച്ച പരിശോധന ഈ ആഴ്ചയിലും തുടരും.

സ്കൂൾ അധികൃതരോ പിടിഎ ഭാരവാഹികളോ അറിയിക്കുന്നത് പ്രകാരമാണ് പരിശോധനക്ക് വോളന്റിയർമാർ എത്തുക.സ്‌കൂളുകളിലും പരിസരങ്ങളിലും വിഷപ്പാമ്പുകളുടെ സാന്നിധ്യം ഒഴിവാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്കായി വനം വകുപ്പ് നൽകുന്ന സുപ്രധാനമായ സേവനമാണിതെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഓരോ ജില്ലയിലെയും സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് പരിശോധനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ നിർദേശവും നൽകി.

Leave a Reply

Your email address will not be published. Required fields are marked *