Your Image Description Your Image Description

ഒമാനിൽ മരുന്നുകളുടെ പരസ്യത്തിന് പുതിയ നിയന്ത്രണങ്ങളുമായി ആരോഗ്യ മന്ത്രാലയം. ഡ്രഗ് സേഫ്റ്റി സെന്ററിൽനിന്ന് മുൻകൂർ അനുമതി വാങ്ങാതെ മരുന്നുകൾ പരസ്യപ്പെടുത്താനോ പ്രോത്സാഹിപ്പിക്കാനോ പാടില്ല, പൊതുജനാരോഗ്യ സംരക്ഷണവും ഉൽപ്പന്നങ്ങളുടെ പ്രാതിനിധ്യവും ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

പുതിയ തീരുമാനം അനുസരിച്ച്, ലൈസൻസുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, പ്രാദേശിക ഏജന്റുമാർ, അംഗീകൃത ഫാർമസ്യൂട്ടിക്കൽ കൺസൾട്ടിങ് ഓഫിസുകൾ എന്നിവയല്ലാതെ മറ്റൊരു സ്ഥാപനവും ഡ്രഗ് സേഫ്റ്റി സെന്ററിൽനിന്ന് മുൻകൂർ അനുമതി വാങ്ങാതെ മരുന്നുകൾ പരസ്യപ്പെടുത്താനോ പ്രോത്സാഹിപ്പിക്കാനോ പാടില്ല.

ലൈസൻസ് ലഭിക്കാനായുള്ള വ്യവസ്ഥകളും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്:- മരുന്ന് രജിസ്റ്റർ ചെയ്തിരിക്കണം, പരസ്യത്തിന്റെയോ വിവരണത്തിന്റെയോ ഉള്ളടക്കം മരുന്നിന്റെ ലഘുലേഖയുമായും മരുന്നിന്റെ സ്വഭാവസവിശേഷതകളുടെ സംഗ്രഹവുമായും വ്യത്യാസം ഉണ്ടാകരുത്, മരുന്നിന്റെ പരസ്യവും വിവരണവും ഏത് ഗ്രൂപ്പുകളെയാണ് ലക്ഷ്യമാക്കുന്നതെന്ന് വ്യക്തമാക്കണം, മരുന്നിന്റെ പരസ്യത്തിലോ വിവരണത്തിലോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളോ മറ്റ് മരുന്നുകളെ ദോഷകരമായി ബാധിക്കുന്ന ഏതെങ്കിലും വാക്യമോ ഉണ്ടാകരുത് തുടങ്ങിയവയാണ് നിർദേശങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *