Your Image Description Your Image Description

    അങ്കണവാടികളിലെ 2025-26 വർഷത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9.30ന് പത്തനംതിട്ടയിലെ  മെഴുവേലി ഗ്രാമപഞ്ചായത്തിലെ 72-ാം നമ്പർ അങ്കണവാടിയിൽ നടക്കും. ആരോഗ്യവനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അധ്യക്ഷത വഹിക്കും.

പ്രീസ്‌കൂൾ കുട്ടികൾക്കായുള്ള പരിഷ്‌കരിച്ച മാതൃക ഭക്ഷണ പദ്ധതിയുടെ പ്രകാശനവുംകുട്ടികളുടെ വളർച്ചാ നാഴികക്കല്ലുകൾ രേഖപ്പെടുത്തുന്നതിനുള്ള കുഞ്ഞൂസ് കാർഡ്‘ വിതരണവും മന്ത്രി നിർവഹിക്കും. സംയോജിത ശിശു വികസന സേവന പദ്ധതി (ഐ.സി.ഡി.എസ്)യുടെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് വനിത ശിശു വികസന വകുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുകയാണ് പ്രവേശനോത്സവത്തിന്റെ ലക്ഷ്യം.

3 മുതൽ 6 വയസ്സുവരെയുള്ള കുട്ടികളുടെ ശാരീരികവൈജ്ഞാനികസാമൂഹിക-വൈകാരികഭാഷാപരസർഗാത്മക വികാസ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അങ്കണവാടികൾ വിദ്യാഭ്യാസം നൽകുന്നു. തീം അധിഷ്ഠിത പഠനവും പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികളുടെ ജീവിത നൈപുണ്യവും സ്വഭാവ രൂപീകരണവും പോഷിപ്പിക്കുന്നതിൽ അടിസ്ഥാനമാകുന്നു. പോഷകാഹാര നിലവാരം ഉയർത്തുന്നതിനായി പോഷകബാല്യം‘ പദ്ധതിയിലൂടെ പാലും മുട്ടയും‘ ഉൾപ്പെടെയുള്ള അനുപൂരക പോഷകാഹാരവും വിതരണം ചെയ്യുന്നു.

അനൗപചാരിക പ്രീസ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും അങ്കണവാടി സേവനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ പ്രവേശനോത്സവം ലക്ഷ്യമിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *