Your Image Description Your Image Description

കൊച്ചി: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ ആശങ്ക വേണ്ടെന്ന് കുഫോസ് പ്രൊഫസര്‍ ചെയര്‍ ഡോ. വിഎൻ സഞ്ജീവൻ. സംഭവത്തിന് പിന്നാലെ തന്നെ കേരള സരക്കാർ ആവശ്യമായ നടപടികൾ എല്ലാം സ്വീകരിച്ചിട്ടുണ്ട്. 365 ടണ്‍ ചരക്ക് മാത്രമാണ് മുങ്ങിയ കപ്പലിലുള്ളത്. വാതകം പടരാതിരിക്കാനുള്ള നടപടികൾ കോസ്റ്റ് ഗാർഡ് സ്വീകരിച്ചിട്ടുണ്ട്. മേഖലകളിൽ മീൻപിടിത്തം തടഞ്ഞിട്ടുണ്ട്.

സ്ഫോടനം ഉണ്ടായേക്കാവുന്ന കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകളുടെ കാര്യത്തിൽ മാത്രമാണ് ആശങ്കയുള്ളത്. വെള്ളവുമായി കൂടിക്കലരുമ്പോള്‍ ആസ്തലീന്‍ വാതകം ഉണ്ടായി പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ട്. മത്സ്യം കഴിക്കുന്നതിൽ നിലവിൽ പ്രശനങ്ങളില്ലെന്നും മുൻകരുതലുകൾ മാത്രം മതിയെന്നും കുഫോസ് വിശദമായ പഠനം നടത്തുന്നുണ്ടെന്നും വിഎൻ സഞ്ജീവൻ പറഞ്ഞു.

കണ്ടെയ്നറില്‍നിന്നുള്ള വസ്തുക്കള്‍ അടിഞ്ഞ വർക്കല പാപനാശം ബീച്ചിലെ ശുചീകരണ പ്രവർത്തനങ്ങൾ വർക്കല തഹസിൽദാരുടെ അറിയിപ്പിനെ തുടർന്ന് പൊലീസ് നിർത്തിവെച്ചു. ശുചീകരണ പ്രവർത്തികൾ ഉടൻ പാടില്ലെന്ന കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *