Your Image Description Your Image Description

ചാലക്കുടിയിൽ എസ്എഫ്‌ഐ -ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകർത്തു. ഐടിഐയിലെ തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടെയാണ് ജീപ്പ് റോഡിലൂടെ വരികയായിരുന്ന പൊലീസ് ജീപ്പ് തല്ലിപ്പൊളിച്ചത്. ആക്രമിച്ച പ്രവർത്തകനെ അറസ്റ്റ്‌ചെയ്യുന്നതിനിടെ സിപിഐഎം നേതാക്കളെത്തി പ്രതിയെ മോചിപ്പിച്ചു. സംഭവത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.

 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചാലക്കുടി ഐടിഐയിൽ എബിവിപി എസ്എഫ്‌ഐ പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു. അതിൽ പോലീസ് ഇടപെട്ടതാണ് പ്രകോപനത്തിന് കാരണം.

Leave a Reply

Your email address will not be published. Required fields are marked *