Your Image Description Your Image Description

അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സോണിയ, മല്ലികാർജ്ജുൻ ഖാർഗെ, അധീർ രജ്ജൻ ചൗധരി എന്നിവർ ക്ഷണം നിരസിച്ചിരിക്കുന്നതായി കോൺഗ്രസ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ചടങ്ങിൽ നേതാക്കൾ പങ്കെടുത്താൽ മുസ്ലീം വോട്ട് ബാങ്ക് തങ്ങളിൽ നിന്നും അകലുമെന്ന് കേരളം അടക്കമുള്ള സംസ്ഥാന ഘടകങ്ങൾ എഐസിസിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ചില പിസിസികൾ നെഹ്രു കുടുംബത്തെ ധരിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ എഐസിസി എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *