Your Image Description Your Image Description

ഇന്ത്യൻ തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ മേഖലയിൽ യുഎഇ നടത്തുന്ന ഗണ്യമായ നിക്ഷേപങ്ങളെ കുറിച്ച് സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി 2024-ൽ പ്രതിനിധികളെയും പങ്കാളികളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ തുറമുഖ ഇൻഫ്രാസ്ട്രക്ചറിൽ പുതിയ നിക്ഷേപങ്ങൾക്കായി യുഎഇയിൽ നിന്നുള്ള കമ്പനികളുമായി കോടിക്കണക്കിന് ഡോളറിന്റെ കരാറുകൾ ഒപ്പുവെച്ചതായും അദ്ദേഹം അറിയിച്ചു.

ഈ കരാറുകൾ ഇന്ത്യയുടെ സമുദ്രമേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിന്റെ ആഗോള വ്യാപാര ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക പ്രതിരോധവും വളർച്ചയുടെ ഗതിവേഗവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദശാബ്ദക്കാലത്തെ പരിഷ്‌കാരങ്ങളാണ് ഈ വിജയത്തിന് കാരണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *