Your Image Description Your Image Description

ഫാലിൽനിന്ന്‌ ആരംഭിക്കുന്ന കോൺഗ്രസിന്റെ ‘ഭാരത് ജോഡോ ന്യായ യാത്ര’യ്ക്ക് അനുമതി നൽകുന്നത് സജീവ പരിഗണനയിലാണെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. സുരക്ഷാഏജൻസികളുടെ റിപ്പോർട്ട് ലഭിച്ചശേഷം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നും നിലവിൽ മണിപ്പുരിലെ ക്രമസമാധാനനില അതിഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യാത്രയ്ക്ക് അനുമതി നൽകുന്നതിൽ സംസ്ഥാനം അലംഭാവം കാട്ടുകയാണെന്ന് ഗുവാഹാട്ടിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. ‘‘അനുമതിതേടി ഒരാഴ്ചമുമ്പ് ചീഫ് സെക്രട്ടറിയെ സമീപിച്ചിരുന്നു. എന്നാൽ, അനുമതി നൽകാൻ കഴിയില്ലെന്നും അപേക്ഷ കേന്ദ്ര അനുമതിക്കായി അയച്ചെന്നുമാണ് മറുപടി ലഭിച്ചത്. രാഷ്ട്രീയപ്പാർട്ടിയുടെ പരിപാടിക്ക് കേന്ദ്രമാണോ അനുമതി തരേണ്ടത്’’ -അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *