Your Image Description Your Image Description

തമിഴ്‌നാട്ടിൽ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ആദ്യദിനം ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. സംസ്ഥാനത്ത് 90 ശതമാനം സർവീസുകളും സാധാരണ നിലയിലായിരുന്നു. ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ ഇടതുപക്ഷയൂണിയനുകൾ, അണ്ണാ ഡി.എം.കെ. അനുകൂല യൂണിയനായ അണ്ണാ തൊഴിർസംഘം എന്നിവയാണ് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ഭരണകക്ഷിയായ ഡി.എം.കെ.യുടെ തൊഴിലാളി സംഘടനയായ ലേബർ പ്രോഗ്രസീവ് ഫോറവും (എൽ.പി.എഫ്.), ഐ.എൻ.ടി.യു.സി.യും പണിമുടക്കിൽ പങ്കെടുക്കുന്നില്ല. ഈ യൂണിയനുകളിൽപ്പെട്ട ജീവനക്കാർ ചൊവ്വാഴ്ച ജോലിയ്ക്ക് ഹാജരായി.സർക്കാരിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്പോർട്ടിൽനിന്നുള്ള ഡ്രൈവർമാരെ ഉപയോഗിച്ചാണ് പണിമുടക്കിന്റെ ആദ്യദിവസം സർവീസ് നടത്തിയത്. ഒട്ടു മിക്ക സർവീസുകളും നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. എം.ടി.സി. ബസുകൾ അടക്കം ആകെയുള്ള 9452 ബസുകളിൽ 8787 ബസുകളും സർവീസ് നടത്തിയെന്ന് സർക്കാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *