Your Image Description Your Image Description

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം തമിഴ്നാട്ടിലെ പ്രളയ ബാധിതര്‍ക്കായി ദുരിതാശ്വാസ സഹായം എത്തിച്ചു നല്‍കാന്‍ കേരളത്തില്‍ കളക്ഷന്‍ സെന്ററുകള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശത്തുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസ് എന്നിവ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി രാജമാണിക്യത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിയോഗിച്ചു.

ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന നിലയില്‍ സഹായം നല്‍കാനാണ് ഉദേശിക്കുന്നത്. അവശ്യ സാധനങ്ങള്‍ ഒരു കിറ്റായും അല്ലാതെയും കളക്ഷന്‍ സെന്ററുകളില്‍ എത്തിക്കാം. സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ ഒന്നോ രണ്ടോ സാധനങ്ങള്‍ മാത്രമായി കളക്ഷന്‍ സെന്ററുകളില്‍ എത്തിച്ചാലും സ്വീകരിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 89439 09038, 97468 01846.

ആവശ്യമായ സാധനങ്ങള്‍: വെള്ള അരി, തുവര പരിപ്പ്, ഉപ്പ്, പഞ്ചസാര, ഗോതമ്പു പൊടി, റവ, മുളക് പൊടി, സാമ്പാര്‍ പൊടി, മഞ്ഞള്‍ പൊടി, രസം പൊടി, ചായപ്പൊടി, ബക്കറ്റ്, കപ്പ്, സോപ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ചീപ്പ്, ലുങ്കി, നൈറ്റി, തോര്‍ത്ത്, സൂര്യകാന്തി എണ്ണ, സാനിറ്ററി പാഡ്, ഒരു ലിറ്റര്‍ കുടിവെള്ളം, ഒരു ബെഡ് ഷീറ്റ്.

Leave a Reply

Your email address will not be published. Required fields are marked *