Your Image Description Your Image Description

കൊച്ചി: നവകേരള സദസുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം കുറുപ്പംപടിയിൽ കെഎസ്‌യു പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കേസിലാണ് നടപടി. സംഭവത്തിൽ 24 കൊച്ചി ബ്യൂറോ റിപ്പോർട്ടർ വിനീത വി ജിക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. എറണാകുളം കുറുപ്പംപടി പൊലീസിന്റേതാണ് നടപടി.

കേസിൽ വിനീത അഞ്ചാം പ്രതിയാണ്. ഷൂ എറിഞ്ഞതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ മാധ്യമപ്രവർത്തകക്ക് പങ്കുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കുറുപ്പംപടി പൊലീസ് വിനീതയ്ക്ക് നോട്ടീസ് അയച്ചു. ഇന്ന് ഹാജരാകാൻ ആയിരുന്നു നോട്ടീസിലെ നിർദ്ദേശം.

 

Leave a Reply

Your email address will not be published. Required fields are marked *