Your Image Description Your Image Description

തുറവൂർ : ഉപ്പുവെള്ളംകയറ്റിയുള്ള മത്സ്യക്കൃഷിക്കെതിരേ സമരം നടന്നുവരുന്ന പള്ളിത്തോട്ടിൽ അനധികൃതമായി പാടം കുഴിക്കുന്നതായി പരാതി. കുത്തിയതോട് പഞ്ചായത്തു പരിധിയിലെ കൊച്ചുവാവക്കാട് പാടശേഖരത്തിന്റെ ഭാഗമായുള്ള പുല്ലുവേലി പാടമാണ് യന്ത്രസഹായത്താൽ ആഴംകൂട്ടുന്നത്. മത്സ്യക്കൃഷിക്കായിട്ടാണ് പാടം കുഴിക്കുന്നതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

മാസങ്ങൾക്കു മുമ്പ് പാടശേഖരം കുഴിച്ചത് നിർത്തിവെക്കാൻ റവന്യു അധികൃതർ നോട്ടീസ് നൽകിയിരുന്നു. നിർത്തിവെക്കൽ നോട്ടീസ് നിലനിൽക്കെയാണ് പാടം വീണ്ടും കുഴിക്കാൻ തുടങ്ങിയത്. ഇത് സംബന്ധിച്ച് കെ.പി.എം.എസ്. (പി.എം. വിനോദ് വിഭാഗം) കുത്തിയതോട് വില്ലേജ് ഓഫീസർ, ആർ.ഡി.ഒ. എന്നിവർക്ക് പരാതി നൽകി. നിയമം കാറ്റിൽപ്പറത്തി പാടം കുഴിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനെതിരേ പ്രതിഷേധം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *