Your Image Description Your Image Description

ഭക്ഷണരീതിയിൽ വേണ്ട വിധത്തിൽ ശ്രദ്ധിച്ചാൽ തന്നെ നമ്മുടെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കഴിയും. അതിനായി ഏറ്റവും കൂടുതൽ നമ്മെ സഹായിക്കുന്നത് പഴവർഗങ്ങളാണ്. ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ തീർച്ചയായും മാറ്റമുണ്ടാകും.

1. ആപ്പിള്‍

വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ആപ്പിള്‍ കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

2. അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ലൊരു ഉറവിടമാണ് അവക്കാഡോ. കൂടാതെ അവക്കാഡോയിൽ മിതമായ അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ടെന്ന് പ്ലാന്‍റ് ഫുഡ്‌സ് ഫോർ ഹ്യൂമൻ ന്യൂട്രീഷൻ ഉൾപ്പെടെ നടത്തിയ ചില പഠനങ്ങളിൽ പറയുന്നു. 100 ഗ്രാം അവക്കാഡോയിൽ 0.6 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഇരുമ്പിന്‍റെ അളവ് വർധിപ്പിക്കാൻ ഇത് വളരെയധികം ഗുണം ചെയ്യും

3. മാതളനാരങ്ങ

മാതളനാരങ്ങയിൽ ഗണ്യമായ അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ടെന്ന് ജേണൽ ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫുഡ് കെമിസ്ട്രിയിൽ (2006) നടത്തിയ ഗവേഷണത്തിൽ പറയുന്നു. ആന്‍റി ഓക്‌സിഡന്‍റുകളാൽ സമ്പന്നമായ ഇതിൽ വിറ്റാമിൻ സി ഉൾപ്പെടെയുള്ള വിവിധ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലേക്കുള്ള ഇരുമ്പിന്‍റെ ആഗിരണത്തെയും ഇത് സഹായിക്കും. 100 ഗ്രാം മാതളനാരങ്ങയിൽ 0.3 മില്ലിഗ്രാം ഇരുമ്പാണുള്ളത്.

4. പേരയ്ക്ക

ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഒരു പഴമാണ് പേരയ്ക്ക. ഇത് ശരീരത്തിലേക്കുള്ള ഇരുമ്പിന്‍റെ ആഗിരണം മെച്ചപ്പെടുത്താൻ സഹായിക്കും. 100 ഗ്രാം പേരക്കയിൽ ഏകദേശം 0.3 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

5. പപ്പായ

വിറ്റാമിനുകളായ എ, സി, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ പപ്പായ മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

6. സ്ട്രോബെറി

സ്ട്രോബെറിയിൽ വിറ്റാമിൻ സിയും ആൻ്റി ഓക്‌സിഡൻ്റുകളും സമ്പന്നമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും യുവത്വമുള്ള ചർമ്മം നിലനിർത്താനും സഹായിക്കും. കൊളാജൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കാനും സ്ട്രോബെറി ഗുണകരമാണ്. ചർമ്മത്തിലെ ചുളിവുകൾ, നേർത്ത വരകൾ എന്നിവ ഇല്ലാതാക്കാനും പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങൾ കുറയ്ക്കാനും സ്ട്രോബെറി ഗുണം ചെയ്യും.

7. വാഴപ്പഴം

പ്രോട്ടീന്റെ കലവറയാണ് വാഴപ്പഴം. മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും വാഴപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെയുടെ അളവ് നിലനിർത്തുന്നതിനും ഇൻസുലിൻ ഉത്പാദനം ക്രമീകരിക്കുന്നതിനും വാഴപ്പഴം സഹായിക്കുന്നുണ്ട്. വാഴപ്പഴം ചേർത്ത് സാലഡും ഷെയ്ക്കും തയ്യാറാക്കി കഴിക്കുന്നത് നല്ലതാണ്.

8. ചെറി പഴം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ചെറി പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.

9. മൾബറി
പോഷകഗുണങ്ങൾ ധാരാളമുള്ള ഒരു പഴമാണ് മൾബറി. ഇരുമ്പിന്‍റെ നല്ലൊരു ഉറവിടം കൂടിയാണിത്. വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്‍റുകളും ഇരുമ്പും വലിയ തോതിൽ മൾബറിയിൽ അടങ്ങിയിട്ടുണ്ട്. 100 ​​ഗ്രാം മൾബറികളിൽ 1.85 മില്ലിഗ്രാം ഇരുമ്പാണ് അടങ്ങിയിട്ടുള്ളത്. ഇരുമ്പിന്‍റെ ആഗിരണം വർദ്ധിപ്പിക്കാനും ഇരുമ്പിന്‍റെ അളവ് കൂട്ടാനും മൾബറി കഴിക്കുന്നത് നല്ലതാണ്.

10. ബ്ലാക്ക്‌ബെറികൾ

ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയ മറ്റൊരു പഴമാണ് ബ്ലാക്ക്‌ബെറി. ആന്‍റി ഓക്‌സിഡന്‍റുകൾ, നാരുകൾ എന്നിവയാൽ സമ്പുഷ്‌ടമായ ബ്ലാക്ക്‌ബെറിയിൽ ഇരുമ്പും അടങ്ങിയിട്ടുണ്ട് . 100 ഗ്രാം ബ്ലാക്ക്‌ബെറിയിൽ ഏകദേശം 0.9 മില്ലിഗ്രാം ഇരുമ്പാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *