Your Image Description Your Image Description

മാരുതി സുസുക്കി ഫ്രോങ്ക്സിന് വിൽപ്പനയിൽ വൻ കുതിപ്പാണ് ഉണ്ടാകുന്നത്. ഇപ്പോഴിതാ സിഎസ്‍ഡി കാന്റീനിൽ നിന്ന് ഈ വാഹനം വാങ്ങുന്നർവക്ക് നികുതി ലാഭിക്കാം എന്ന റിപ്പോർട്ടുകളണ് പുറത്തുവരുന്നത്. സിഎല്‍ഡി അഥവാ കാന്റീൻ സ്റ്റോഴ്‌സ് ഡിപ്പാർട്ട്‌മെന്റിലെ സൈനികരിൽ നിന്ന് 28 ശതമാനത്തിന് പകരം 14 ശതമാനം ജിഎസ്ടി മാത്രമേ ഈടാക്കുന്നുള്ളൂ.

ഇവിടെ നിന്ന് കാർ വാങ്ങുമ്പോൾ സൈനികർക്ക് വലിയൊരു തുക നികുതി ലഭിക്കാൻ സാധിക്കും. ഫ്രോങ്ക്സ് സിഗ്മ ട്രിമ്മിന് 6.60 ലക്ഷം രൂപയാണ് വില. അതേസമയം ഇതിന്റെ എക്സ്-ഷോറൂം വില 7.52 ലക്ഷം രൂപയാണ്. ഇതിനർത്ഥം അടിസ്ഥാന വേരിയന്റിൽ മാത്രം 92,000 രൂപ നികുതി ലാഭിക്കാം എന്നാണ്. പരമാവധി 1.12 ലക്ഷം രൂപ നികുതി ലാഭിക്കാൻ ഇതിലൂടെ സാധിക്കും.

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള ഒരു സംരംഭമാണ് സിഎസ്‍ഡി. ഇന്ത്യയിൽ അഹമ്മദാബാദ്, ബാഗ്‌ഡോഗ്ര, ഡൽഹി, ജയ്പൂർ, കൊൽക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളിലായി 34 സിഎസ്‌ഡി ഡിപ്പോകളുണ്ട്. ഇന്ത്യൻ സായുധ സേനയാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. സൈനികർക്ക് ഭക്ഷണം, മെഡിക്കൽ ഇനങ്ങൾ, വീട്ടുപകരണങ്ങൾ, മിതമായ നിരക്കിൽ കാറുകൾ തുടങ്ങിയവ ഈ കാന്‍റിനുകൾ വഴി വിൽക്കുന്നു. സിഎസ്‌ഡിയിൽ നിന്ന് കാറുകൾ വാങ്ങാൻ അർഹതയുള്ള ഉപഭോക്താക്കളിൽ സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമുണ്ട്.

മാരുതി സുസുക്കി ഫ്രോങ്ക്സിന് 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിനാണ് ഉള്ളത്. 5.3 സെക്കൻഡിനുള്ളിൽ ഇത് പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കും. ഇതിനുപുറമെ, നൂതനമായ 1.2 ലിറ്റർ കെ-സീരീസ്, ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിനും ഇതിനുണ്ട്. ഈ എഞ്ചിൻ സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയോടെയാണ് വരുന്നത്. സുരക്ഷയ്ക്കായി, ഡ്യുവൽ എയർബാഗുകളുള്ള സൈഡ്, കർട്ടൻ എയർബാഗുകൾ, റിയർ വ്യൂ ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം തുടങ്ങിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *