Your Image Description Your Image Description

പ്രയാഗ്‍രാജ്: മഹാകുംഭ മേളയിലെ മഹാശിവരാത്രിയുടെ അവസാനത്തെ സ്നാനപർവ്വത്തിൽ ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങളുടെ സല്യൂട്ട്. ബുധനാഴ്ച ഉച്ചയ്ക്ക് എയര്‍ ഷോ കണ്ട ഭക്തർ ആകാശത്തേക്ക് നോക്കി അഭിമാനത്തോടെയും സന്തോഷത്തോടെയുമുള്ള കയ്യടികൾ മുഴക്കി അന്തരീക്ഷമാകെ ജയ് ശ്രീറാം, ഹർ ഹർ ഗംഗേ, ഹർ ഹർ മഹാദേവ് വിളികൾ നിറഞ്ഞു. വ്യോമസേനയുടെ എയർ ഷോയുടെ ചിത്രങ്ങളും വീഡിയോകളും ഭക്തർ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി.

മഹാകുംഭ മേളയ്ക്കായി എത്തിയ ഭക്തരെ അവസാന സ്നാനത്തിൽ സംഗം പ്രദേശത്തിന് മുകളിൽ എയർ ഷോ നടത്തി സ്വീകരിച്ചുവെന്ന് വ്യോമസേനയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ പുണ്യ അവസരത്തിൽ ഗംഗാതീരത്ത് ഒന്നര കോടിയിൽ അധികം ഭക്തർ മുങ്ങിക്കുളിക്കുമ്പോൾ ആകാശത്തിൽ സുഖോയ്, എഎൻ 32, ചേതക് ഹെലികോപ്റ്ററുകൾ ഭക്തര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു. ഈ ചരിത്രപരമായ നിമിഷം ഭക്തരെ ആവേശത്തിലാഴ്ത്തി.

വ്യോമസേനയുടെ ആവേശകരമായ പ്രകടനം മഹാകുംഭ മേളയുടെ സമാപനത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനയിലെ ധീരരായ പൈലറ്റുമാർ ആകാശത്തിൽ അത്ഭുതകരമായ അഭ്യാസങ്ങൾ നടത്തി മഹാ കുംഭ മേളയുടെ സമാപനം ചരിത്രമാക്കി മാറ്റി. ഇന്ത്യൻ വ്യോമസേനയുടെ ഈ എയർ ഷോയോടുകൂടി മഹാകുംഭമേള അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *