Your Image Description Your Image Description

താ​പ​നി​ല പൂ​ജ്യം ഡി​ഗ്രി സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തി​യ അ​തി​ശൈ​ത്യ​ത്തി​ലേക്ക് നീങ്ങി കുവൈത്ത്. ഫെ​ബ്രു​വ​രി​യി​ൽ ക​ന​ത്ത ത​ണു​പ്പാണ് രാജ്യത്ത് അ​നു​ഭ​വ​പ്പെ​ട്ട​ത്. 60 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ത​ണു​പ്പു​ള്ള ഫെ​ബ്രു​വ​രി​യാ​ണ് ഈ ​വ​ർ​ഷത്തേതെന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ഇ​സ്സ റ​മ​ദാ​ൻ വ്യ​ക്ത​മാ​ക്കി. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളെ​ക്കാ​ൾ മ​രു​ഭൂ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ത​ണു​പ്പ് കൂ​ടു​ത​ൽ അനുഭവപ്പെടുന്നത്. ശ​ക്ത​മാ​യ സൈ​ബീ​രി​യ​ൻ ധ്രു​വ ശീ​ത ത​രം​ഗ​മാ​ണ് താ​പ​നി​ല​യി​ൽ ഇത്തരമൊരു ഇ​ടി​വി​ന് കാ​ര​ണ​മാ​യ​ത്. ഇ​തോ​ടെ ഫെ​ബ്രു​വ​രി​യി​ലെ താ​പ​നി​ല വ​ർ​ഷ​ങ്ങ​ളി​ലേതി​ൽ​ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കു​ത്ത​നെ ഇ​ടി​ഞ്ഞു.

മ​താ​ര​ബ​യി​ലെ താ​പ​നി​ല മൈനസ് എ​ട്ട് ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​യും സാ​ൽ​മി​യി​ൽ മൈനസ് ആ​റ് ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ എ​ത്തി​യ​താ​യും ഇ​സ്സ റ​മ​ദാ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​താ​ര​ബ​യി​ലും സാ​ൽ​മി​യി​ലും യ​ഥാ​ർ​ത്ഥത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല ഒ​രു ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​ണ്. ക​ന​ത്ത ത​ണു​പ്പി​നൊ​പ്പം കാ​റ്റ് വീശുന്നതിനാൽ രാ​ത്രി പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ ശൈ​ത്യ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന വ​സ്ത്രം ധരിക്കണം. അതേസമയം മാ​ർ​ച്ച്​ അ​വ​സാ​നം വ​രെ ത​ണു​പ്പ്​ തു​ട​രാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നാ​ണ് സൂ​ച​ന.

Leave a Reply

Your email address will not be published. Required fields are marked *