Your Image Description Your Image Description

ലോകത്തെ ഞെട്ടിച്ചുകൊണ്ട് 2023 ഒക്ടോബർ 7-ന് നടന്ന മാരകമായ ഹമാസ് ഭീകരാക്രമണത്തിന് ശേഷം ഇസ്രയേൽ നേതൃത്വത്തെ വിളിച്ച ആദ്യത്തെ ലോകനേതാവ് ഇന്ത്യൻ പ്രധാനമന്ത്രിയാണെന്ന് ഇസ്രയേൽ അംബാസഡർ റൂവൻ അസർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദത്തിനും ഇസ്രയേലിനൊപ്പം എപ്പോഴും നിലകൊള്ളുന്നതിനും അദ്ദേഹം നന്ദി പറയുകയും ചെയ്തു.

യുദ്ധ സമാന ഭീകരമായ സംഘർഷത്തിൽ ഇസ്രയേലിൽ 1200-ലധികം പേർ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ നേടിയ നേട്ടങ്ങളെ ഞങ്ങൾ ശരിക്കും ആദരവോടെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ സൗഹൃദം ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടതാണ്. ഒക്ടോബർ 7 ന് ശേഷം ആദ്യമായി ഞങ്ങളെ വിളിച്ചത് അദ്ദേഹമാണ്, കഴിഞ്ഞ ഒന്നര വർഷമായി അദ്ദേഹം ഞങ്ങളോടൊപ്പം നിന്നത് ഞങ്ങൾ കണ്ടു. പല കാര്യങ്ങളിലും ഞങ്ങൾ ഒരുപോലെ ചിന്തിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ കാര്യങ്ങളെ സമാനമായ രീതിയിൽ കാണുന്നു. ഞങ്ങൾക്ക് സമാനമായ വെല്ലുവിളികളുണ്ട്. അതിനാൽ, വരും വർഷങ്ങളിൽ, ഞങ്ങൾക്ക് ഒരുമിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ഐഎഎൻഎസിനോട് നടന്ന ഒരു പ്രത്യേക അഭിമുഖത്തിൽ അസർ വ്യക്തമാക്കി.

ഗാസയിലെ സ്ഥിതി, വെടിനിർത്തൽ, നിലവിലെ അമേരിക്കൻ ഭരണകൂടത്തിന്റെ പിന്തുണ തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *