Your Image Description Your Image Description

തൊടുപുഴ: സ്കൂട്ടറിൽ പിന്തുടർന്നെത്തി നടുറോഡിൽ പെൺകുട്ടിയെ കടന്നുപിടിച്ചു. യുവാവ് അറസ്റ്റിൽ. ഇടുക്കി തൊടുപുഴയിൽ മൂന്നു ദിവസം മുമ്പാണ് സംഭവം നടന്നത്. മൂവാറ്റുപുഴ സ്വദേശിയായ നസീബാണ് പട്ടാപ്പകൽ നടുറോഡിൽ മെഡിക്കൽ വിദ്യാ‍ത്ഥിനിയെ കടന്നുപിടിച്ചത്. തൊടുപുഴ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

സുഹൃത്തിനെ ബസ് കയറ്റി വിട്ട ശേഷം താമസ സ്ഥലത്തേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. സ്കൂട്ടറിൽ പിന്തുടർന്നെത്തിയ നസീബ് വാഹനം തടഞ്ഞ ശേഷം പെൺകുട്ടിയെ കടന്നുപിടിച്ചു. പെൺകുട്ടി ബഹളം വച്ചതിനെ തുട‍ർന്ന് നാട്ടുകാർ ഓടിയെത്തിയെങ്കിലും നസീബ് സ്കൂട്ടറിൽ രക്ഷപ്പെട്ടു. പിന്നീട് നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മൂവാറ്റുപുഴ സ്വദേശിയായ നസീബ്, ഏറെ നാളായി തൊടുപുഴയിലാണ് താമസം. ഡ്രൈവറായി ജോലിനോക്കുന്ന ഇയാൾ നേരത്തെയും സ്ത്രീകളെ ശല്യം ചെയ്തതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കാനെത്തിയ സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *