Your Image Description Your Image Description

കൊച്ചി: വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ എറണാകുളം ജില്ലയിലെ നഗര പര്യടനത്തിന്റെ ഭാഗമായി പിഎം സ്വാനിധി, മുദ്ര വായ്പകള്‍ വിതരണം ചെയ്തു.  കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനായാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കൊപ്പം കൊച്ചി നഗരത്തിലും വികസിത് ഭാരത് സങ്കല്‍പ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനിലെ യാത്രയുടെ പര്യടനം പാലക്കാട് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ എം ശശികുമാറും  ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിനു സമീപം ബാങ്ക് ഓഫ് ബറോഡ ചീഫ് മാനേജര്‍ എസ് സുജിത്തും  ഉദ്ഘാടനം ചെയ്തു.

പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി സങ്കല്‍പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ അശോക് വി നാരായണ്‍, എഫ്‌സിഐ മാനേജര്‍ ജി മജീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആധാര്‍ ബന്ധിപ്പിക്കുന്ന സേവനങ്ങളും വികസിത് ഭാരത് സങ്കല്‍പ് യാത്രയോട് അനുബന്ധിച്ചു സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *