മെഡിക്കല്‍കോളജ്: പോക്സോ കേസിൽ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. വെങ്ങാനൂര്‍ കെഎസ് റോഡ് മുട്ടയ്ക്കാട് സിഎസ്ഐ പള്ളിക്കു സമീപം ബഥേല്‍ വിളാകം വീട്ടില്‍ സി.എസ്. ഗ്ലാസ്റ്റിന് ദാസ് (33) ആണ് അറസ്റ്റിലായത്.
രണ്ടുദിവസം മുമ്പാണ് കേസിന്നാസ്പദമായ സംഭവം. ജില്ലയിലെ ഒരു സ്കൂളിലെ 14 വയസുകാരിയാണ് പ്രതി പീഡനത്തിന് ഇരയായത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.